Tuesday, July 24, 2012

കാത്തിരുപ്പ്

"അപൂര്‍വസുന്ദരമായ സ്വപ്നയാത്രകള്‍
അവസാനിക്കില്ല
യാത്രകള്‍ അവസാനിക്കുന്നത്
ദു:ഖമാണ്
നിന്‍റെ ചിറകിന്‍ കീഴില്‍ ഒതുങ്ങി നിന്ന്
പറക്കുന്ന ആ യാത്രകള്‍ക്ക്
അവസാനമില്ല
ഓരോ രാത്രിയും ഓരോ നിറങ്ങളില്‍
നിന്റെ കണ്ണുകളില്‍ വിടരുന്നത്

ഞാന്‍വിസ്മയത്തോടെ നോക്കി നില്‍ക്കുന്നു"

കാത്തിരിക്കുന്നു ഓരോ പകലുകള്‍ക്കായ് ..
പുതിയ നിറങ്ങള്‍ ചാലിക്കുന്നത്‌ കാണാന്‍.
നിന്‍ വിരല്‍ത്തുമ്പു പിടിച്ചു നടക്കാന്‍..
നിന്‍ മടിയില്‍ ഇരുന്നുണ്ണാന്‍ ..
നിന്‍ മാറില്‍ ചേര്‍ന്ന് മയങ്ങാന്‍..
യാത്രകള്‍ തുടങ്ങുകയാണ് 
പറക്കുകയാണ്.. നിന്‍റെ ചിറകായി..
നീ എനിക്കാരാണ്?
അച്ഛനോ? കാമുകനോ? ഭര്‍ത്താവോ? മകനോ?
കണ്ണാ. നീ അറിയുന്നില്ലേ എന്നെ??



60 comments:

  1. നാന്‍ X ഞാൻ.. തിരുത്തൂ

    ReplyDelete
  2. thank u കണ്ണന്‍ | Kannan :) edited !

    ReplyDelete
  3. ഇപ്പോഴും പറഞ്ഞു തന്നില്ലാ ഈ മഴയുടെ രഹസ്യം

    ReplyDelete
    Replies
    1. അതൊക്കെ രഹസ്യമല്ലേ.. ;)

      Delete
  4. ഈ ബ്ലോഗിലെ ഈ മഴ എനിക്ക് ഭയങ്കര ഇഷ്ടമായി ട്ടോ..ഞാന്‍ പകലുകള്‍ക്കായി കാത്തിരിക്കുന്നില്ല. മഴ..മഴയെയാണ് കാത്തിരിക്കുന്നത്.

    നല്ല കവിതയ്ക്ക് ആശംസകള്‍..,..

    ReplyDelete
    Replies
    1. മഴയെ കാത്തിരിക്കുന്നത് ലഹരിയാണ്.. അവനെ നോക്കി കാത്തിരിക്കുമ്പോള്‍ ഉള്ള പോലെ.. 8->
      നന്ദി.. അഭിപ്രായത്തിനു :)

      Delete
  5. പ്രിയ സുഹൃത്തേ...

    മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. താഴെ കൊടുക്കുന്ന ലിങ്കിലൂടെ ഗ്രൂപ്പിലേക്ക് ഒരു റിക്വസ്റ്റ് അയക്കുക.

    Admin,
    Malayalam Bloggers.

    https://www.facebook.com/groups/malayalamblogwriters/doc/302918926471558/

    ReplyDelete
  6. ഇവിടെ എഴുതിയ കണ്ണൻ ആരാണ്..മുകളിലെഴുതിയ ( കമന്റിയ)കണ്ണനാണോ?.. അതോ ഗുരുവായൂർ കണ്ണനോ?
    നന്നായിട്ടുണ്ട്..ആശംസകൾ..

    ReplyDelete
    Replies
    1. അയ്യോ!! ആ കണ്ണന്‍ അല്ലെ ഈ കണ്ണന്‍..!!
      ഇതെന്റെ കണ്ണന്‍.. എന്റെ സ്വന്തം.. എന്റെ മാത്രം ;)

      Delete
  7. കൊള്ളാം നന്നായിട്ടുണ്ട് ഈ വിചാരങ്ങള്‍

    ReplyDelete
  8. കൊള്ളാം.. നന്നായിരിക്കുന്നു , ഈ വരികളും ഈ മഴയും..ആശംസകളോടെ,

    ReplyDelete
    Replies
    1. നന്ദി.. ! വന്നതിനും മഴയും പോസ്റ്റും ഇഷ്ടപ്പെട്ടതിനും

      Delete
  9. കവിതയുടെ ചാറ്റല്‍ ..നനായി.ആശംസകള്‍ !

    ReplyDelete
  10. മറ്റൊരാളുടെ ഭര്‍ത്താവിനെ മയക്കി വശീകരിച്ചു അത് എന്‍റെ സ്വന്തം ആന്നു എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം ? അങ്ങനെ ചയൂന്ന പെണ്ണിനെ എന്ത് വിളിക്കും?

    ReplyDelete
    Replies
    1. എന്‍റെ ദേവികെ നിങ്ങള്‍ക്കിത് വിടാറായില്ലേ..
      ആ കുട്ടി പാടിക്കോട്ടെ..
      ഒരാളെ മയക്കി സ്വന്തമാക്കിയിരുന്നേല്‍ അതിങ്ങനെ നീറുമായിരുന്നില്ല.

      Delete
    2. ente kialyane ningalu karuthunapole alla karyangal. ethellam satyamalla ennu annya parayate? ningalkku ariyamoo anyaee?neritto allatheyoo?avar paraunna kannanum njan paraunna alum onnu thaneyanu. athu neritallengilum enikku bhotyapetathanu.

      Delete
    3. Devikaaa Ithiley Pokunna vazhi ee comment kandathu.. Appol manasil vanna oru kaaryam parayanam ennu thonni.. suppose ningal karuthunna poley thanney kaaryngal aayikottey.. Ningaludey aareyenkilum, ee kutti allandu verey aarenklum paadi mayakki ennirikkattey... athu mattarudeyum thettalla.. Ningaludey thettu thanneyaakaam.. Allel pinney mattoralaaey thedi ningaludey beloved pokillallo..

      aadyam ee rogam maaatu.. chilappol athu kondavaam ningalkku ningaley nashatapedunnathu...

      Dauvam anugrahikkattey.. Nalla Budhi Tharan

      Delete
    4. Kuriruttee thangalude perupolethanne thangalkku chuttum erittanalloo!ammaye thalliyalum randundu pasham ennu paraunna kuttathillanalloo thangalum ennu karuthunnu. adyam thanne parayate ethu ente kathayalla.pinne ethil njan rosham kollunundengil athu swabavikam. kudumbatheum makkaleum okke snehikkukaum avarude nanma agrahikkukaum cheyunna satharana oru manushyanu thonnunna vikaram mathramanu ethu. athu manasilakkan swayam anubavikkanam ennilla. jeevitham adutharinjal mathi.oru karayam chothichotte?? bahrthavum randu kuttikalum ulla oru sthree avalude bharthavu upeshikanam engil thakathaya karanam vende? mattu purushan marumayi banglurum mattum karingi nadakkan thantedam kanikkuna penninne barthavu upeshichal athil athisayamudoo? angane oru pennu vicharichal ethu sathyavaneum prathekichu bharyaum makkalum onnum aduthillatha orale patilakkananoo padu?pinne ethellam arinja avalude amma paranjathenthanennoo ente makalku arude kude epol venamengilum jeevikkanula avakasam undu.makal parapurushanmare abayam prapichalum engane paraunna oru ammaye veree kanan kittila sathyathil. athilninnum manasilakamallo ammaum makaludem kazivu?ente frind annu ethupole parapurushane prapichatu engil ningal avale alle kuttam parauu? avalu kollilla ennu? bharthavu poyalum avalkku thaneyano kutam?pennu oumbetal ennu paraum ehtupole ullavare.. athukondu swantham kanile erittu mattu. enitu nokku apol kanam.. daivam ningalem anugrahikatte sathyangal manasilakkanum matulavarude jeevitham ariyanu...

      Delete
    5. @ദേവിക - ഇത് എന്റെ ബ്ലോഗ്‌ പേജ് ആണ്. ഞാന്‍ പോസ്റ്റ്‌ ചെയ്യുന്ന വരികളെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ കമന്റ്‌ ഇട്ടിട്ടു പോകാം. എന്നെ വ്യെക്തിപരമായി വിമര്‍ശിക്കാനോ ആക്രമിക്കാനോ ആണ് ഉദ്ദേശം എങ്കില്‍ സ്ഥലം ഇതല്ല. നിങ്ങള്ക്ക് സ്വന്തമായി ഒരു ബ്ലോഗ്‌ പേജ് ഉണ്ടാക്കി അവിടെ ചെയ്യാവുന്നതാണ്, ഇവിടെ അല്ല. പിന്നെ എന്റെ വ്യെക്തിജീവിതത്തില്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ താങ്കളുടെ ബിസിനസ്‌ അല്ല. ഇനിയും ഇത് തുടരില്ല എന്ന് കരുതുന്നു. ഒരു താക്കീതയും കരുതാം. ഗുഡ് ബൈ !!

      Delete
  11. നിന്‍റെ ചിറകിന്‍ കീഴില്‍ ഒതുങ്ങി നിന്ന്
    പറക്കുന്ന ആ യാത്രകള്‍ക്ക്
    അവസാനമില്ല
    ഓരോ രാത്രിയും ഓരോ നിറങ്ങളില്‍
    നിന്റെ കണ്ണുകളില്‍ വിടരുന്നത്
    ഞാന്‍വിസ്മയത്തോടെ നോക്കി നില്‍ക്കുന്നു"

    ഇങ്ങനേയൊക്കെ വിശദീകരിച്ച് കാര്യങ്ങൾ മനസ്സിലായിട്ടും പിന്നെയും സംശയമോ അവൻ നിങ്ങളുടെ ആരാ ന്ന് ?

    അച്ഛനോ? കാമുകനോ? ഭര്‍ത്താവോ? മകനോ?
    കണ്ണാ. നീ അറിയുന്നില്ലേ എന്നെ??

    ആരാ ന്ന് തീരുമാനായാൽ അറിയിക്കുക.

    ആദ്യം കമന്റിയ 'കണ്ണൻ' അല്ലാ ന്ന് വിശ്വസിക്കട്ടെ. ആശംസകൾ.

    ReplyDelete
    Replies
    1. എല്ലാം.. എല്ലാം ആയിരുന്നു... ആണ് അവനിന്നും എനിക്ക്..
      പിന്നെ. ആ കണ്ണന്‍ അല്ല ഈ കണ്ണന്‍ എന്ന് എത്ര വട്ടം പറഞ്ഞൂ.. കറക്റ്റ് സമയത്ത് എവിടെന്നോ ഒരു കണ്ണനും വന്നു പെട്ടു!!

      Delete
    2. അയ്യ എന്നെ വിളിച്ചു വരുത്തീട്ട് എവിടുന്നോ വന്നെന്നോ...ഹ്

      Delete
    3. ഇതിനെ ഇനി എന്ത് ചെയ്യും??

      Delete
    4. ശിശിരത്തിൻ പടിവാതിലിൽ വാടി വീഴുന്നു.
      വാസന്തങ്ങളാഘോഷിച്ച
      ഓരോ പൂവും ഓരോ ഇലയും.
      സൂര്യനെ സ്നേഹിച്ച് ആശ തീരാതെ
      ജീവിച്ച് മരിച്ച താമര,
      ആമ്പലായി പുനർജ്ജനിച്ചു.
      സൂര്യന്റെ പ്രതിരൂപമാം അമ്പിളിയിലവൾ
      തന്റെ പ്രാണനെക്കണ്ടു.
      സ്നേഹിച്ച്, പ്രേമിച്ച്
      ആശ തീരാതെ അവളും
      കൊഴിഞ്ഞൊരു ശിശിരത്തിൽ.
      വിധിയെന്ന് വെറുതേ പറയാം.
      ഗ്രഹങ്ങളോടും നക്ഷത്രങ്ങളോടും കലഹിക്കാം
      നെടുവീർപ്പിടാം, കരയാം..
      പിന്നീടൊടുവിൽ മറവിയുടെ കുപ്പത്തൊട്ടിലിലേക്ക്
      വലിച്ചെറിയാം..
      വെട്ടത്ത് ചിരിച്ചും
      ഇരുട്ടത്ത് കരഞ്ഞും
      പലനാടകങ്ങൾ ഇനിയുമരങ്ങേറാൻ
      നല്ലൊരരങ്ങായ്,
      പുനർജ്ജന്മങ്ങളവസാനിക്കുവോളം
      അവളുണ്ടാകും,നഷ്ടപ്പെടാത്ത പ്രതീക്ഷയോടെ.....


      [ എന്നെ വിളിച്ചു വരുത്തീതല്ലേ,അനുഭവിച്ചോ... ]

      Delete
    5. എനിക്കിത് തന്നെ വേണം...

      നന്നായിട്ടുണ്ട് കവിത..
      ഇനിയും ഇത്തരം പോസ്റ്റുകള്‍ ( കണ്ണന്‍ എന്ന് എവിടെ എങ്കിലും പരാമര്‍ശം വന്നാല്‍) ഉള്ളപ്പോള്‍ ഈ പരിസരത്ത് കണ്ടാല്‍ കാലു തല്ലി ഓടിക്കും എന്ന് താക്കീത്.. :D

      Delete
    6. ഓഹോ എന്റെ ഗുണ്ടകളീ ബ്ലോഗിനു തീയിടും അന്ന്.. :D

      Delete
  12. എന്ന് ഈ ബ്ലോഗില്‍ വന്നു പോയാലും എനിക്ക് ജലദോഷമാണ്...
    എന്തൊരു മഴച്ചാറ്റല്‍...
    ഒരു കുടയെങ്കിലും കരുതണമെന്ന് പറഞ്ഞാ കേക്കുവോ....!!!

    ReplyDelete
    Replies
    1. ഇങ്ങോട്ടുള്ള വരവിനു ഇനി കുട എടുക്കാന്‍ മറക്കണ്ട, ഒരു വിക്സും ;)

      Delete
  13. മഴച്ചാറ്റല്‍ നന്നായിരിക്കുന്നു...

    ReplyDelete
  14. നിന്‍ വിരല്‍ത്തുമ്പു പിടിച്ചു നടക്കാന്‍..

    നിന്‍ മടിയില്‍ ഇരുന്നുണ്ണാന്‍ ..

    നിന്‍ മാറില്‍ ചേര്‍ന്ന് മയങ്ങാന്‍..

    അഛാനോ അമ്മയോ അല്ലാതെ മറ്റാര്?

    ReplyDelete
    Replies
    1. അച്ഛനും അമ്മയും എല്ലാം ചേര്‍ന്നത്‌... !

      Delete
  15. കാത്തിരിപ്പ്
    ................
    നീ ,
    മറ്റൊരാള്‍ക്ക് സ്വന്തമാകുന്നതുവരെ മാത്രം
    validity ഉള്ള ഒരു offer.

    ReplyDelete
    Replies
    1. പ്രജിലിന്റെ ബ്ലോഗിൽ ഈ വാചകം ഞാൻ വായിച്ചിട്ടുണ്ട്, ഒരു മൂന്നു നാലു മാസങ്ങൾക്ക് മുൻപത്തെ ഒരു രചന am i right? :)

      Delete
    2. :) :)
      ഞാന്‍ കണ്ടിട്ടില്ല ട്ടോ.. വരാം...

      Delete
  16. കാത്തിരിപ്പിലെ മഴകൊള്ളാം

    ReplyDelete
  17. കാത്തിരുപ്പ് കൊള്ളാം.. നന്നായിരിക്കുന്നു...!!

    ReplyDelete
  18. കണ്ണന്‍ കാണാതിരിക്കില്ല സഖീ.. അവന്‍ വരും.. പ്രണയമായി.. മമതയായി.. ഈ കാത്തിരിപ്പ്‌ ഒരിക്കലും വെറുതെയാവില്ല.

    ReplyDelete
    Replies
    1. കാത്തിരിക്കുന്നു... വരും.. എനിക്കുറപ്പാണ്..
      അത്രമേല്‍ ഞാന്‍ സ്നേഹിക്കുന്നു... മറ്റെന്തിനെക്കാളും
      ആശംസകള്‍ക്ക് നന്ദി.. :)

      Delete
  19. നന്നായിരിക്കുന്നു.

    ReplyDelete
  20. ഒരു നിമിഷം എന്നെ ഏല്‍പ്പിച്ച ആഘാതം... ആ നിമിഷത്തിനെ ഞാന്‍ ഏല്‍പ്പിച്ച പ്രഹരം!!

    ഇനിയും എഴുതുക .... ഭാവുകങ്ങള്‍

    ReplyDelete
  21. നല്ല ചിന്ത....!! കുടയെടുക്കാൻ മറന്നത് കോണ്ട് മഴ വല്ലാതെ നനഞ്ഞു..!!:)

    ReplyDelete
    Replies
    1. ഇനിയുള്ള വരവിനു മറക്കരുതേ.. കുട :P

      Delete
  22. കാത്തിരുപ്പ് കൊള്ളാം..

    ReplyDelete
  23. കണ്ണന്‍ ഇതെല്ലാം കൂടിയ ആളല്ലേ?????
    നന്ദനത്തില്‍ ബാലാമണിയോട് കണ്ണന്‍ ചോദിക്കുന്നില്ലേ?
    തന്നെ കേള്‍ക്കാതിരിക്കാന്‍ പറ്റുമോ എന്ന്.
    അതുപോലെ ഈ അന്യേനെ കേള്‍ക്കാതിരിക്കാന്‍ ആ കണ്ണനും പറ്റുമോ.....???????????

    ReplyDelete
    Replies
    1. പറ്റില്ലാലെ?? ശ്രീ??
      വരും ലെ??
      വരും .. എനിക്കുറപ്പുണ്ട്.. വരും..

      Delete
  24. നല്ല സുഖമുള്ള കാത്തിരുപ്പ്............നല്ല വരികൾ

    ReplyDelete
  25. മഴയിലെ ഈ കാത്തിരിപ്പു കൊള്ളാം.

    ReplyDelete
  26. അല്ല,ഈ പെണ്‍കുട്ടികള്‍ക്ക് പറയാന്‍ പ്രണയവും പ്രണയ ഭംഗവും വിരഹവുമല്ലാതെ വേറൊന്നുമില്ലേ...?

    ReplyDelete
  27. സേതുലക്ഷ്മിയോട് ബഹുമാനപൂര്‍വ്വം യോജിക്കുന്നു.
    പ്രണയം എന്ന് നേരെ എഴുതാന്‍പോലും ചങ്കുറപ്പില്ലാത്തവരും കവിത(?)യില്‍ വലിയ കാമുകന്മാരും കാമുകിമാരുമാണ്.
    പ്രണയം അല്ലെങ്കില്‍ മഴ.!ബ്ലോഗ് കവികളുടെ രണ്ട് കാവ്യ വിഷയങ്ങള്‍ ഇത് രണ്ടുമാണല്ലോ.കഷ്ടം.!

    ReplyDelete
  28. തുറന്നു പറഞ്ഞാല്‍ വിരോധം തോന്നില്ലല്ലോ. കവിത എന്ന നിലയില്‍ മേന്മ പറയാനില്ല. ഉദ്ദേശിച്ച ഭാവതീവ്രത കവിതയില്‍ വരുത്താന്‍ കഴിഞ്ഞില്ല. ലളിതമായ വരികള്‍ വായിക്കാന്‍ സുഖമുണ്ട്. പുതിയ ആശയം തെരഞ്ഞടുക്കു... നന്നായി അവതരിപ്പിക്കു... ആശംസകള്‍.

    ReplyDelete
  29. പ്രണയം എഴുതരുത് എന്നും ഇല്ലല്ലോ. എല്ലാവര്ക്കും ഏതൊരു പ്രായത്തിലും തോന്നവുന്നതും എഴുതാവുന്നതും. മുന്‍പ് പലരും എഴുതിയതും ആവര്‍ത്തനം ആവുന്നതും യാദ്രിശ്ചികം മാത്രം. എഴുതുമ്പോള്‍ അത് ആലോചിക്കണം എന്നാ നിബന്ധന ഉണ്ടോ. വിരസത തോന്നിയാല്‍ വായിക്കാതെ വെറുതെ വിടുക.

    ReplyDelete